രഞ്ജയ്: "അച്ഛൻ ബിഗ് ബോയ് ആണല്ലേ??"
ഞാൻ: (ട്രൗസർ കൊടുക്കുന്നു) "അച്ഛൻ പണ്ടേ ബിഗ് ബോയ് ആയതാണല്ലോ.."
രഞ്ജയ്: "രഞ്ജയ് ബിഗ് ബോയ് ആണ് "
ഞാൻ: "രഞ്ജയ് ബിഗ് ബോയ് ആയിവരുന്നേ ഉള്ളു.. ഇനിയും ബിഗ് ബോയ് ആവാൻ ഉണ്ട്."
ആ വഴിക്ക്, എപ്പോഴും ഫുഡ് കൂടുതൽ കഴിക്കാനും, ഇപ്പൊ ഒരു പഴവും ആപ്പിളും കഴിക്കാനും ഒക്കെ പറയാൻ തുടങ്ങാൻ ഉള്ള ഒരു സൈക്കോളജിക്കൽ മൂവ്...
രഞ്ജയ്: "രഞ്ജയ് ബിഗ് ബോയ് ആയാൽ കാർ ഓടിക്കും.."
ഞാൻ: (ടി-ഷർട്ട് ഇടീച്ചുകൊണ്ട്) "രഞ്ജയ്ക്ക് ഇപ്പൊ 4 വയസ്സാണ്. ബിഗ് ബോയ് ആയി 18 വയസ്സായാലേ ഡ്രൈവിംഗ് ലൈസൻസ് കിട്ടൂ. എന്നിട്ടേ കാർ ഓടിക്കാവു." (ഇല്ലേൽ പണി എനിക്കും കൂടെ ആണല്ലോ കിട്ടുന്നത്)
പറഞ്ഞത് മുഴുവൻ മനസ്സിലായില്ലെങ്കിലും എപ്പോഴോ കാർ ഓടിക്കാൻ കിട്ടും എന്ന് അവനു മനസ്സിലായി.
രഞ്ജയ്: "എന്നിട്ടു കാർ എടുത്തിട്ട് ലുലു മാളിൽ പോകും."
ഞാൻ: (മുടി ചീകിക്കൊടുത്തുകൊണ്ട്) "ആഹാ കൊള്ളാലോ!!! അച്ഛനെ കൂടെ കൂട്ടുമോ??"
രഞ്ജയ്: (ഒട്ടും ആലോചിക്കേണ്ടിവന്നില്ല) "ഇല്ല..."
ഞാൻ: (ഞെട്ടി) "അതെന്താടാ അച്ഛനെ കൂട്ടാത്തെ???"
രഞ്ജയ്: "അച്ഛൻ ബിഗ് ബോയ് ആണല്ലോ!!! അച്ഛൻ വേറെ കാറിൽ പൊയ്ക്കോളൂ.."
ഞാൻ: (ആത്മഗതം) "അപ്പൊ അതിനൊരു തീരുമാനമായി!!!!!!"
No comments:
Post a Comment