Saturday, April 1, 2023

ബിഗ് ബോയ് (Big Boy)

ഇന്നലെ കുളികഴിഞ്ഞു രഞ്ജയ്ക്ക് ഡ്രസ്സ് ഇടീക്കാൻ കിടക്കയുടെ മുകളിൽ കയറ്റിനിർത്തി, നോക്കുമ്പോൾ കിടക്കയിൽ നിക്കുന്ന അവൻ്റെ മുഖവും  നിലത്തു നിൽക്കുന്ന എൻ്റെ നെഞ്ചും ഏകദേശം ഒരേ ലെവലിൽ എത്തിനിൽക്കുവാ. 

രഞ്ജയ്: "അച്ഛൻ ബിഗ് ബോയ് ആണല്ലേ??"
ഞാൻ: (ട്രൗസർ  കൊടുക്കുന്നു) "അച്ഛൻ പണ്ടേ ബിഗ് ബോയ് ആയതാണല്ലോ.."

രഞ്ജയ്: "രഞ്ജയ് ബിഗ് ബോയ് ആണ് "

ഞാൻ: "രഞ്ജയ് ബിഗ് ബോയ് ആയിവരുന്നേ ഉള്ളു.. ഇനിയും ബിഗ് ബോയ് ആവാൻ ഉണ്ട്." 

ആ വഴിക്ക്, എപ്പോഴും ഫുഡ് കൂടുതൽ കഴിക്കാനും, ഇപ്പൊ  ഒരു പഴവും ആപ്പിളും  കഴിക്കാനും ഒക്കെ പറയാൻ തുടങ്ങാൻ ഉള്ള ഒരു സൈക്കോളജിക്കൽ മൂവ്...   

രഞ്ജയ്: "രഞ്ജയ് ബിഗ് ബോയ് ആയാൽ കാർ ഓടിക്കും.."

ഞാൻ: (ടി-ഷർട്ട് ഇടീച്ചുകൊണ്ട്) "രഞ്ജയ്ക്ക്  ഇപ്പൊ 4 വയസ്സാണ്. ബിഗ് ബോയ്  ആയി 18 വയസ്സായാലേ ഡ്രൈവിംഗ് ലൈസൻസ് കിട്ടൂ. എന്നിട്ടേ കാർ ഓടിക്കാവു." (ഇല്ലേൽ പണി എനിക്കും  കൂടെ ആണല്ലോ കിട്ടുന്നത്)

പറഞ്ഞത് മുഴുവൻ മനസ്സിലായില്ലെങ്കിലും എപ്പോഴോ കാർ ഓടിക്കാൻ കിട്ടും എന്ന് അവനു മനസ്സിലായി.
 
രഞ്ജയ്: "എന്നിട്ടു കാർ എടുത്തിട്ട് ലുലു മാളിൽ പോകും."

ഞാൻ: (മുടി ചീകിക്കൊടുത്തുകൊണ്ട്) "ആഹാ കൊള്ളാലോ!!! അച്ഛനെ കൂടെ കൂട്ടുമോ??"

രഞ്ജയ്: (ഒട്ടും ആലോചിക്കേണ്ടിവന്നില്ല)  "ഇല്ല..."

ഞാൻ: (ഞെട്ടി) "അതെന്താടാ അച്ഛനെ കൂട്ടാത്തെ???"

രഞ്ജയ്: "അച്ഛൻ ബിഗ് ബോയ് ആണല്ലോ!!! അച്ഛൻ വേറെ കാറിൽ പൊയ്ക്കോളൂ.."
 
ഞാൻ: (ആത്മഗതം) "അപ്പൊ അതിനൊരു തീരുമാനമായി!!!!!!"