Pen Down
സ്കൂൾ പഠനകാലത്തു ക്വിസ് മത്സരങ്ങളിൽ പങ്കെടുക്കുന്ന സമയത്തു, ക്വിസ് മാസ്റ്റർ ചോദ്യം വായിച്ചിട്ടു, ആലോചിക്കാനും ഉത്തരം എഴുതാൻ ഇത്തിരി സമയം തന്നിട്ട്, ഒരു മിനിറ്റ് ഒക്കെ കഴിഞ്ഞു പെട്ടെന്ന് പറയും "Ok Pen Down". ഞെട്ടി വിറച്ചു ഞങ്ങൾ പെന താഴെ വയ്ക്കും, കാരണം അതിനു ശേഷം പെന തൊട്ടാൽ ഉത്തരം ശരിയായാലും മാർക്ക് കിട്ടില്ല.
ഇന്ന് വെറുതെ Pen Down meaning എന്ന് ഗൂഗിളിൽ തപ്പിനോക്കിയപ്പോഴല്ലേ മനസ്സിലായെ, ശരിക്കും ഉള്ള അർഥം. പകച്ചുപോയി.